നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചുപറയുന്നത് നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇന്നും പറഞ്ഞു. മുന്നണി വിപുലീകരണവും, എതിര്‍പാളയങ്ങളില്‍നിന്ന് കോണ്‍ഗ്രസിലേക്ക് പ്രമുഖരെത്തുമെന്നും സൂചിപ്പിച്ചാണ് വി.ഡി.സതീശന്‍ ഇത് പറയുന്നത്. അത്തരത്തിലൊന്നാണ് ഇന്ന് പകല്‍ കണ്ടത്. മുന്‍ സി.പി.എം MLA അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നു. മൂന്നുതവണ കൊട്ടാരക്കര എം.എല്‍.എയായിരുന്നു അവര്‍. സിപിഎം എന്നെ വളരെ വിഷമിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചശേഷം അവര്‍ പറഞ്ഞത്. അയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അയിഷ പോറ്റിയുടെ വരവ് യുഡിഎഫിന്റെ വിസ്മയത്തുടക്കമാണോ? പ്രമുഖര്‍ ഇനിയും കോണ്‍ഗ്രസിലെത്തുമോ?