ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ അന്വേഷണം തുടങ്ങി രണ്ടര മാസത്തില്‍ അധികമായി.ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉടനെങ്ങും കെട്ടടങ്ങുന്ന ലക്ഷണമില്ല.സിപിഎമ്മും സമ്മിതിക്കുന്നില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരച്ചടിക്ക് പ്രധാനകാരണങ്ങളില്‍ ഒന്നായി സ്വര്ണ്ണക്കൊളളമാറി എന്നത് യാഥാര്‍ഥ്യം ആണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും പ്രധാന പ്രചാരണ വിഷയമായി സ്വര്ണ്ണക്കൊളളമാറും എന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ പുറത്തുവരുന്ന ചിത്രങ്ങളിലൂന്നി ആരോപണ പ്രത്യാരോപണങ്ങള്‍ കടുപ്പിക്കുകയാണ് UDF ഉം LDF ഉം.സോണിയ ഗാന്ധിക്കൊപ്പം പോറ്റി നില്ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് LDF ന്റെ പ്രതിരോധം. മുഖ്യമന്ത്രി തന്നെ വാര്‍ത്തസമ്മേളനത്തില്‍ ഈ ചിത്രങ്ങളുടെ മേലുളള ചര്‍ച്ച സജീവമാക്കിയതും നമ്മള് കണ്ടതാണ്. അതീവ സുരക്ഷയുളള സോണിയ ഗാന്ധിയെ കാണാന്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും കഴിയാത്തപ്പോള്‍ എങ്ങനെയാണ് പോറ്റിക്ക് കഴിഞ്ഞത് എന്ന ചോദ്യം സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ട്. അടൂര്‍ പ്രകാശിനോടും ആന്റോ ആന്റണിയോടും പോറ്റിക്ക് എന്താണ് ബന്ധമുളളത്? തിരിച്ചടിക്കായി മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ചിത്രമാണ് UDF ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം ഇന്ന് പുറത്തുവന്നിരുന്നു. പൊതുപരിപാടിയിലെ ചിത്രത്തിന് എന്ത് അസ്വഭാവികതയാണ് ഉളളതെന്ന് LDF ചോദിക്കുന്നു.