നാളെ ക്രിസ്മസ് ആണ്..ആഘോഷവും സന്തോഷവുമാണ് എല്ലായിടത്തും.പക്ഷേ അതിനിടയില്‍ വരുന്ന ചില റിപ്പോര്‍ട്ടുകള്‍ നമ്മളെ അസ്വസ്ഥരാക്കുന്നുണ്ട്.ആഘോഷങ്ങള്‍ക്ക് നേരെയും കാരള്‍ സംഘങ്ങള്‍ക്ക് നേരെയും ആക്രമണവും ഭീഷണിയും.പാലക്കാട് പുതുശ്ശേരിയിൽ കാരൾ സംഘത്തിന് നേരെ ആക്രമണമുണ്ടായത് നമ്മള് എല്ലാവരും കണ്ടു. ഇതിന് പിന്നാലെ ബിജെപി നേതാക്കാള്‍ കാരള്‍ നടത്തിയ കുട്ടികളുടെ സംഘത്തെ അധിക്ഷേപിച്ച് പറഞ്ഞ വാക്കുകളും പ്രിയപ്പെട്ട പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണുമല്ലോ?എന്ത് മറുപടിയാണ് ഇതിനൊക്കെ പറയാനുളളത്?കേരളത്തിന് പുറത്തേക്ക് നോക്കിയാല്‍ വ്യാപക ആക്രമണമാണ്.രാജ്യതലസ്ഥാനത്ത് തന്നെ കാരള്‍ സംഘത്തിന് നേരെ ആക്രമണം.മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ ബജ്രഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു.ഓഡീഷയില്‍ ക്രിസ്മസ് അലങ്കാരങ്ങളും സാന്റോ ക്ലോസ് വേഷവും വില്പനയ്ക്ക് എത്തിച്ചവരെ ഒരു സംഘം തുരത്തിയോടിച്ചു.
മതപരിവര്‍ത്തനം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് ക്രിസ്മസ് ആഘോഷവും ഇങ്ങനെ ഭീഷണിയുടെ നിഴലിലായത്. സംഘപരിവാർ അതിക്രമങ്ങളിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാതെയിരിക്കുകയാണ് പൊലീസ്.എന്തുകൊണ്ടാണ് ഇങ്ങനെ നടപടിയുണ്ടാകാതെ പോകുന്നത്?പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡൽഹി CNI സഭയുടെ ചർച്ച് ഓഫ് റിഡെംപ്ഷനിലെത്തും.അരമണിക്കൂർ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാകും..ഒരേസമയം ക്രിസ്ത്യൻ സമൂഹത്തിനും സംഘപരിവാർ അതിക്രമങ്ങൾക്കും ഒപ്പം നിൽക്കുന്ന മോദി രാജ്യത്തിന്റെ അന്തസ്സ് തകർക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.. ആ ആരോപണം ശരിവയ്ക്കുന്നതാണോ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്?ഈ പറഞ്ഞപ്പോലെ ഒരു വശത്ത് ഈസ്റ്ററിനും ക്രസ്മസിനും പളളികള്‍ കയറിയിറങ്ങിയുളള ക്രൈസ്തവ നയതന്ത്രം..മറുവശത്ത് ഭീഷണിയും ആക്രമണവും.ആഘോഷങ്ങളെ ആഘോഷങ്ങളായി കാണാതെയുളള ഈ അസഹിഷ്ണുത എന്തിനാണ്?