സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാരിന് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇരട്ടത്താപ്പോ? അവള്‍ക്കൊപ്പമെന്ന് പറയുമ്പോഴും ശരിക്കും സര്‍ക്കാര്‍ അവള്‍ക്കൊപ്പമുണ്ടോ? അതോ അവള്‍ വിരല്‍ ചൂണ്ടുന്ന ആളെ നോക്കി സര്‍ക്കാര്‍ നിലപാട് മാറുന്നുണ്ടോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിയില്‍ മിന്നല്‍ വേഗത്തില്‍ നടപടി എടുത്ത സര്‍ക്കാര്‍ എന്തുകൊണ്ട് പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ കാര്യത്തില്‍ തണുപ്പന്‍ സമീപനം എടുക്കുന്നു? ആദ്യ ഘട്ടത്തില്‍, ഒരു പരാതി പോലും ഇല്ലാതെ രാഹുലിനെ പൂട്ടാന്‍ നോക്കിയ സര്‍ക്കാര്‍ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ പരാതി രണ്ടാഴ്ച വെളിച്ചംകാട്ടാതെ വച്ചത് എന്തിനാണ്?
പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും പോലും, തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് കുഞ്ഞുമുഹമ്മദിനെ തൊടാന്‍ മടിക്കുന്നത്...രാഷ്ട്രീയ സ്വാധീമുള്ള മുൻ എംഎൽഎയ്ക്ക് രക്ഷപ്പെടാനുള്ള സമയം നൽകലല്ലേ ഈ കാത്തുനിർത്തൽ എന്ന് WCC ചോദിച്ചതില്‍ ന്യായമില്ലേ?