ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലം പുരോഗമിക്കുകയാണ്. ഭക്തരെ സംബന്ധിച്ച് കാത്തിരുന്ന ഒരു തീര്‍ത്ഥാടന കാലം.നിലവിലെ കണക്ക് പ്രാകാരം 75000 പേര്‍ക്കാണ് ദര്‍ശനത്തിന് ഒരു ദിവസം അനുമതിയുളളത്.വെര്‍ച്ച്വല്‍ ക്യൂ വഴി 70000 പേര്‍ക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേര്‍ക്കും.20000 ആയിരുന്ന സ്പോട് ബുക്കിങ് ആണ് 5000 ആയി കുറച്ചത്.ആ അയ്യായിരത്തില്‍ അനധികൃത ഇടപെടല്‍ എന്നാണ് ദേവസ്വം ബഞ്ച് ഇന്ന് വിമര്‍ശിച്ചത്.അങ്ങനെ അനധികൃത ഇടപെടല്‍ നടത്തിയിരിക്കുന്നത് പൊലീസാണ്.ഒരു കൗണ്ടറിൽ അവര്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്ന രീതി.ഇതാണോ സുതാര്യമായ സ്പോട്ട് ബുക്കിങ്? കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന്, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്.മലേഷ്യ, സിംഗപ്പൂര്‍ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന്.നടതുറക്കുന്നത് നോക്കി ലീവ് എടുത്ത വരുന്ന പ്രവാസികള്‍ .ഇവരോടൊക്കെ എന്ത് മറുപടിയാണ് ഇവര്‍ക്ക് പറയാനുളളത്.