തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഇറക്കിയ എത്രയോ പാരഡി ഗാനങ്ങള്‍ നമ്മള്‍ കേട്ടു. പക്ഷെ, അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തരംഗമായി മാറിയ പാട്ട്, പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന ഗാനമാണെന്ന് നിസംശയം പറയാം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തുടങ്ങി, സര്‍ക്കാരിന്റെ അഴിമതിയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവുമെല്ലാം വരികളില്‍ നിറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ നേട്ടത്തില്‍ ഈ പാട്ടിനുമൊരു പങ്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു, ഫലം വന്ന ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഈ പാട്ട് ഏറ്റെടുക്കുന്ന കാഴ്ച. സിപിഎമ്മാകട്ടെ വലിയ അസ്വസ്ഥതയിലുമാണ്. അപ്പോഴാണ് ഈ പാട്ടിനെതിരെ ഡിജിപിക്ക് പരാതി ലഭിക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പാട്ട് അയ്യപ്പനെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് പരാതി. എന്താണ് പ്രേക്ഷകരുടെ അഭിപ്രായം. പോറ്റിയെ കേറ്റിയേ... പാട്ട് വിലക്കണോ?