നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഒരു ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന അസാധാരണമായ തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍ സാഥി എന്നാണ് ആ ആപ്പിന്റെ പേര്. സൈബര്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. മാത്രമല്ല, നമ്മുടെ മൊബൈല്‍ ഫോണ്‍ കാണാതായാലോ, മോഷണം പോയാലോ ഒക്കെ കണ്ടെത്താന്‍ വളരെ എളുപ്പമാണത്രേ. കേള്‍ക്കുമ്പോള്‍, സംഗതി കൊള്ളാമല്ലോ എന്ന് തോന്നാം. പക്ഷേ, ഇതിന് പിന്നില്‍ മറ്റു ചില ഉദ്ദേശ്യങ്ങളുണ്ട് എന്ന ആരോപണമാണ് ഉയരുന്നത്. നമ്മുടെ മൊബൈലില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ, നമ്മുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടും, നമ്മുടെ കോണ്‍ടാക്ടുകള്‍, മെസേജുകള്‍, ഫോണിലുള്ള മറ്റ് വിവരങ്ങള്‍ എല്ലാം നിരീക്ഷിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സഞ്ചാർ സാഥി ആപ് നിർബന്ധമാക്കുന്നത് പൗരൻമാരുടെ സ്വകാര്യതയിൻമേലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. വിവാദം ഉയര്‍ന്നതോടെ, ആപ് ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാവുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് ആപ്പിളിന്റെ നിലപാട്. ഈ വിഷയമാണ് നമ്മള്‍ ഇന്ന് സംസാരിക്കുന്നത്. സഞ്ചാര്‍ സാഥിയുടെ ഉന്നമെന്താണ്? പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം. ഇപ്പോള്‍ മുതല്‍ വിളിച്ചു തുടങ്ങാം..വിളിക്കേണ്ട നമ്പര്‍ 0478 – 2840152. സ്വാഗതം