സര്‍ക്കാര്‍ ഓഫിസുകളുെട പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കുന്നത് , അതായത് ശനിയും ഞായറും അവധിയാക്കുന്നത് സംബന്ധിച്ച് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഓണ്‍ലൈനായാണ് യോഗം.ഭരണപരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫിസുകള്‍ക്ക് അവധി നല്‌കുന്നതിനെ കുറിച്ച് ആലോചന സജീവമാക്കുന്നത്.പ്രവൃര്‍ത്തിസമയം 30 മുതല്‍ 45 മിനിറ്റ് വരെ കൂട്ടുന്നതും പ്രിവിലജ് അവധി കുറക്കുന്നതും ഉള്‍പ്പെടെ സര്‍ക്കാര്‍ ആലോചിക്കുകയാണ്. സര്‍വീസ് സംഘടനകളുടെ നിലപാടും ഈ വിഷയത്തില്‍ പ്രധാനമാണ്. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചാക്കി കുറക്കണോ ?