ലോക ക്രിക്കറ്റിലെ വമ്പന്‍മാരെന്ന് നമ്മളില്‍ പലരും വിശ്വസിക്കുന്ന ടീം ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് തോല്‍വി ഏറ്റുവാങ്ങിയ ദിവസമാണിന്ന്. ഗുവാഹത്തിയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍  408 റണ്‍സിന്റെ നാണം കെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ജയത്തോടെ 25 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.  ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നത്. ഇതോടെ, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പൊയിന്റ് ടേബിളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്വാഭാവികമായും ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്. ഇതേക്കുറിച്ച് ഗംഭീര്‍ ഇന്ന് പറഞ്ഞത്, എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നുവെന്നും തന്റെ ഭാവിയെക്കുറിച്ച് BCCI തീരുമാനിക്കട്ടെയെന്നുമാണ്. ഗൗതം ഗംഭീര്‍ പരിശീലകനായി തുടരണോ?

ENGLISH SUMMARY:

India Test Loss is a major setback for the Indian cricket team after their defeat against South Africa. The loss has led to questions about Gautam Gambhir's coaching and India's position in the World Test Championship.