തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടപോരിന് 15 ദിവസവും രണ്ടാംഘട്ടത്തിന് 17 ദിവസം.പോരാട്ടം കടക്കുന്നു.ഇന്നിപ്പോള്‍ സ്ഥാനാര്‍ഥി ചിത്രവും തെളിഞ്ഞു. ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആര്‍ക്കാണ് ഒരു മുന്‍തൂക്കം? നിലവിലെ സെമിഫൈനല്‍ ട്രെന്‍റ് ആര്‍ക്കൊപ്പമാണ്? സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ?കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം എല്‍ഡിഎഫ് ആവര്‍ത്തിക്കുമോ? എന്‍ഡിഎ നില എത്രത്തോളം മെച്ചപ്പെടുത്തും?സംസ്ഥാന ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫിനും ഭരണതുടച്ചയ്ക്ക് എല്‍ഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം എന്തായാലും അനിവാര്യമാണ്.ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത് ഗുണം ചെയ്യുമെന്നും ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ കയ്യിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളാണ് എല്‍ഡിഎഫ് ന്റെ ആത്മവിശ്വാസം.ഒന്‍പതര വര്‍ഷത്തെ ഭരണം വോട്ടായി മാറുമെന്ന പ്രതീക്ഷയും .കയ്യിലുളളവ നിലനിര്‍ത്തി കൂടുതല്‍ പിടിച്ചെടുക്കുകയും വോട്ട് ശതമാനും ഉയര്‍ത്താനും രണ്ട് കല്‍പ്പിച്ചാണ് എന്‍ഡിഎ. അപ്പോള്‍ വാശിയേറിയ സെമിഫൈനലില്‍ ആര് വിജയിച്ച് കയറും?