തദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. നല്കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിവസമായിരുന്നു ഇന്ന്. മൂന്ന് മണിവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. അത് കഴിഞ്ഞതോടെ പോരാട്ട ചിത്രം തെളിയുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്ക് പുറത്ത് വന്നാല്‍ മാത്രമേ എത്ര പേരാണ് മല്‍സരരംഗത്ത് ഉളളത് എന്ന് വ്യക്തമാവുകയൊളളു. ഇന്ന് രാത്രിയോടെ തന്നെ ആ കണക്കുകള്‍ നമ്മള് പ്രതീക്ഷിക്കുകയാണ്. അതോടെ സംസ്ഥാനത്തെ 23,576 തദ്ദേശ വാര്‍ഡുകളില്‍ ഏറ്റുമുട്ടുന്നവരുടെ അന്തിമ ചിത്രം തെളിയും. പതിവ് പോലെ വിമതര്‍ മുന്നണികള്‍ക്ക് തലവേദനയാണ്. സൂക്ഷമ പരിശോധന പൂര്‍ത്തിയായപ്പോള്‍ ആ തലവേദന ഏറ്റവും കൂടുതല്‍ UDFനാണ് . 125 ല്‍ അധികം വിമതര്‍ ഉണ്ടെന്നാണ് ഇന്നലെ പുറത്ത് വന്ന കണക്ക്. ഇന്നിപ്പോള്‍ അതില്‍ ചിലരെയൊക്കെ ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാന്‍ നേതൃത്ത്വത്തിന് കഴിഞ്ഞിട്ടുണ്ട്..UDF ന് ഉളള വിമതര്‍ സെഞ്ചറി അടിച്ചപ്പോള്‍ അര്‍ധ സെഞ്ചറി കടന്ന് 70 ഓളം വിമതര്‍ LDF ന് ഉണ്ട്.പലയിടത്തും LDF ശ്രമങ്ങളും വിജയിച്ചിട്ടുണ്ട്.എന്നാല്‍ കാര്യമായ വിമതരില്ലാത്തത് NDA ക്ക് ആശ്വാസമാണ്. നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ എന്തൊകൊണ്ടാണ് മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും വിമതശല്യം ഒഴിവാക്കാന്‍ കഴിയാതിരുന്നത്? ജില്ലകള്‍ കേന്ദ്രീകരിച്ചുളള പ്രശ്ന പരിഹാരം എന്തുകൊണ്ട് ഉണ്ടായില്ല? വിമത ശല്യം എങ്ങനൊയൊക്കെ മുന്നണികള്‍ക്ക് പാരയാകും ?