ഈ തീര്‍ഥാടന കാലത്ത് ശബരിമലയില്‍ നിന്ന് കേട്ട ഭക്തരുടെ പരാതികളാണ്. മുന്‍പെങ്ങും ഇല്ലാത്ത വിധം ഇത്തവണ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്ന് ഭക്തര്‍ പറയുന്നു. പലരും മലകയറാതെ മാലയൂരുന്നതും നമ്മള്‍ കണ്ടു. തീര്‍ഥാടന കാലം തുടങ്ങി, രണ്ടാം ദിവസം ഉണ്ടായ തിരക്ക് അല്‍പനേരമെങ്കിലും കണ്ടുനിന്നവരുടെ അടക്കം ശ്വാസം മുട്ടിച്ചു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു.. ദേവസ്വം ബോര്‍ഡ് പഴി കേട്ടു. സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം വന്നു.. സന്നിധാനം ശാന്തമായി.പക്ഷേ അപ്പോഴും സ്പോട്ട് ബുക്കിങ്ങനെ കുറിച്ച് പരാതി ഉയര്‍ന്നു.  ഒടുവില്‍ തിരക്കിന്റെ സാഹചര്യമനുസരിച്ച് സ്പോട്ന്ബുക്കിങ്ങിന്റെ എണ്ണം തീരുമാനിക്കാമെന്ന് ഹൈക്കോടതി. തീര്‍ഥാടകര്‍ക്ക് ആശ്വാസമായോ? 

ENGLISH SUMMARY:

Sabarimala pilgrimage issues are currently a major concern due to overcrowding and difficulties faced by devotees. The High Court's intervention and revised spot booking policies aim to alleviate the situation and improve the pilgrimage experience.