അങ്ങനെ തദ്ദേശതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ട് ഒരുമണിക്കൂറായി. പക്ഷേ ഇപ്പഴും അടി തീര്‍ന്നിട്ടില്ല. തര്‍ക്കമുളളവരൊക്കെ, പരിഹാരത്തിന് കാത്ത് നില്‍ക്കാതെ പത്രിക കൊടുത്തിട്ടുണ്ട്. പത്രിക പിന്‍വലിക്കുന്ന സമയത്തറിയാം, ആരൊക്കെ പിന്‍വലിക്കും, ആരൊക്കെ നിലനില്‍ക്കുമെന്ന്. അപ്പോ പതിവു പോലെ ഈ തദ്ദേശതിരഞ്ഞെടുപ്പിലും കുറേ രസകരമായ സീനൊക്കെ നമ്മള്‍ കണ്ടു. കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് വോട്ടില്ല, പാര്‍ട്ടി ഓഫീസില്‍ തമ്മിലടി, വിമതന്‍മാര്‍, അങ്ങനെയങ്ങനെ തദ്ദേശം മൊത്തത്തില്‍ കളര്‍ഫുള്ളാണ്. അവസാനദിവസമായ ഇന്ന് സ്ഥാനാര്‍ഥിയെ മാറ്റിയ ഇടങ്ങള്‍ വരെയുണ്ട്. അപ്പോ ചോദ്യം ഇതാണ്, നമ്മുടെ സ്ഥാനാര്‍ഥികളൊക്കെ എങ്ങനുണ്ടെന്നാണ്?. നിങ്ങളുടെയൊക്കെ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് എന്താണ് മാനദണ്ഡമായത്, ഒരഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ പ്രചാരണമൊക്കെ എങ്ങനെ മാറി. നമ്മുടെ സ്ഥാനാര്‍ഥികളൊക്കെ എങ്ങനുണ്ട്?