ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്ണമോഷണത്തിലാണ് അറസ്റ്റ്. സ്വര്‍ണം ചെമ്പാക്കിയതില്‍ പത്മകുമാറിനും അറിവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ദേവസ്വം പ്രസിഡന്റ്. 42 വര്‍ഷമായി ജില്ലാ കമ്മിറ്റിയംഗമായ, മുന്‍ എംഎല്‍എയായ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിന് വലിയ നാണക്കേടാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന പത്മകുമാറിന്റെ അറസ്റ്റ് സര്‍ക്കാരിനും പാര്‍ട്ടിക്കും കടുത്ത പ്രഹരമാണ് ഏല്പിച്ചത് എന്നതില്‍ സംശയമില്ല. പത്മകുമാറില്‍ ഒതുങ്ങുമോ?