41 ദിവസം നീണ്ട മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നടതുറന്നിട്ട് മൂന്ന് ദിവസം. മുന്‍ വര്‍ഷങ്ങളില്‍ കാണാത്ത തിരക്കാണ് ഇത്തവണ ആദ്യ ദിവസം മുതല്‍ അനുഭവപ്പെടുന്നത്. 12ഉം 13ഉം മണിക്കൂറുകള്‍ നീണ്ട ക്യൂ. എന്നിട്ടും ദര്‍ശനം നടത്താനാകാതെ പലരും മടങ്ങുന്നു. പരാതികള്‍ കൂടുന്നു. ഇന്നിപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനവും. അനിയന്ത്രിതമായ തിരക്കിന് കാരണം ഏകോപനം ഇല്ലായ്മയാണെന്നാണ് കോടതി വിമര്‍ശിച്ചത്.ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. നിലവില്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് 70000വും സപോട്ട് ബുക്കിങ് 20000 വും. അങ്ങനെ ആകെ മൊത്തം 90000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുളളത്.ചിലപ്പോള്‍ മാനുഷിക പരിഗണനവച്ച് സ്പോട്ട് ബുക്കിങ് കൂട്ടി കൂടുതല്‍ ആളുകളെ ഉദ്യോഗസ്ഥര്‍ കടത്തിവിടാറുണ്ട്.ഇന്നലെ അങ്ങനെ കടത്തിവിടുകയും ചെയ്തു. അതിന്റെ ഭാഗമായി അസാധാരണ തിരക്കും. പമ്പയില്‍ നിന്ന് സ്പോട്ട് ബുക്കിങ് വഴി കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും നിയന്ത്രണം ഒരുക്കുന്നതില്‍ ഒരു വീഴ്ച പറ്റിയോ? വന്‍ തിരക്കിലേക്ക് കാര്യങ്ങള്‍ എത്തിയത് സ്പോട്ട് ബുക്കിങ് കൂട്ടിയത് കൊണ്ട് മാത്രമാണോ? എന്താണ് പരിഹാരം?ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് എന്താണ് മറുപടി? കോടതി പറഞ്ഞപോലെ തിരക്ക് നിയന്ത്രിക്കാനായി മാത്രം വിദഗ്ധ സമിതി രൂപീകരിക്കണോ? വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കേണ്ടി വരുമോ? എല്ലാത്തിനും ഉപരി തീര്‍ഥാടകരുടെ സഹകരണവും വേണ്ടേ? ഈ വിഷയങ്ങളിലെല്ലാം മറുപടി പറയാന്‍ ചീഫ് പൊലീസ് കോര്‍‌ഡിനേറ്റര്‍ എസ് ശ്രീജിത്ത് ഉണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടതെന്ത്?

ENGLISH SUMMARY:

Sabarimala pilgrimage is facing unprecedented crowds this year, leading to long queues and complaints. The High Court has criticized the lack of coordination in managing the crowd and questioned the number of devotees allowed entry.