മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നടതുറന്നതോടെ 41 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനക്കാലത്തിന് തുടക്കം.പതിവിലും വിത്യസ്തമായി നല്ല തിരക്കാണ്. അസാധാരണ സാഹചര്യവും ആണ്.അതാണ് ഇന്ന് നമ്മള്‍ കണ്ടത്..മരക്കൂട്ടം മുതല്‍ പതിനെട്ടാംപടിയുടെ താഴെ വരെ വന്‍ തിരക്ക്.
തിരക്ക് പരിധിവിട്ടതോടെ രക്ഷതേടി ഭക്തര്‍ ബാരിക്കേഡിന് മുകളിലൂടെ കടന്നു. അന്യസംസ്ഥാനത്ത് നിന്ന് വന്ന ഭക്തര്‍ ആകട്ടെ കൂട്ടത്തോടെ കാടിനുള്ളിലൂടെ കടന്ന് ബെയ്‌ലി പാലം വഴി പതിനെട്ടാംപടിക്ക് സമീപമെത്തി.അതോടെ സ്ഥിതി ഗുരുതരമായി.
ഒരു ദിവസം 90000 ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അവസരമുളളത്.അതില്‍ 20000 സ്പോട്ട് ബുക്കിങ്ങിലൂടെയും 70000 വെര്‍ച്ചുല്‍ ക്യൂവഴിയും.എന്നാല്‍ ഇന്ന് സ്പോട്ട്ബുക്കിങ് 20000 കടന്നു.മാനുഷിക പരിഗണനവച്ച് വന്ന തീര്‍ഥാടകരെ കടത്തിവിട്ടെന്നാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത് പറഞ്ഞത്.എന്നാല്‍ ഇനി മതുതല്‍ ആ പരിഗണന ഉണ്ടാകില്ലെന്നും കടുത്ത നിയന്ത്രണം വരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറും പറഞ്ഞു.
എന്താണ് ഇന്ന് കണ്ട ഈ തിരക്കില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത്.തിരക്ക് നിയന്ത്രണത്തില്‍ ജാഗ്രത കുറവ് ഉണ്ടായോ?പമ്പയില്‍ നിന്ന് സ്പോട്ട് ബുക്കിങ് വഴി കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും നിയന്ത്രണം ഒരുക്കുന്നതില്‍ ഒരു വീഴ്ച പറ്റിയോ?ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരും ജാഗ്രത പാലിക്കേണ്ടേ?ബുക്കിങ് രീതികള്‍ കൃത്യമായി പാലിക്കേണ്ടേ?