voter-list-revision-kerala

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുകയാണ്.തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഇതേ കാലയളവില്‍ തന്നെയാണ് SIR നടപടികളും പുരോഗമിക്കുന്നത്.പലവിധത്തിലുളള ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടികാണിച്ചിരുന്നു.എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ് നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കടന്നു.നവംബര്‍ നാലോടെ SIR നടപടിക്രമങ്ങള്‍ തുടങ്ങി. വീടുകള്‍ തോറും കയറിയിറങ്ങി നടപടികള്‍ പൂര്‍ത്തിയേക്കാണ്ട  BLO മാരും  ബുദ്ധിമുട്ടുകളും ആശങ്കകവും പറഞ്ഞു തുടങ്ങി.അധിക ജോലിഭാരവും സമ്മര്‍ദവും ആയിരുന്നു പരിതികളിലേറയും.ഒന്നും പരിഹരിക്കപ്പെട്ടില്ല.ഒടുവില്‍ അതേ ബുദ്ധിമുട്ടുകളുടേയും സമ്മര്‍ദത്തിന്റേയും ഭാഗമായി ഒരു ജീവന്‍ തന്നെ നഷ്ടമായി.പയ്യന്നൂര്‍ ഏറ്റുകുടുക്ക സ്വദേശി അനീഷാണ് ആത്മഹത്യ ചെയ്തത്.പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിക്കുമ്പോഴാണ് ഇങ്ങനെയൊന്ന് എന്ന് ഓര്‍ക്കണം.അടിയന്തര റിപ്പോര്‍ട്ട് തേടിയ തിരഞ്ഞെടുപ്പ് കമ്മിഷന് കണ്ണൂര്‍ ജില്ല കലക്ടര്‍ നല്‍കി മറുപടിയില്‍ പറയുന്ന കാരണം ജോലി സംബന്ധമായ ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദവുമാണ്.ജോലി സമ്മർദം ഉണ്ടായില്ലെന്നും അതിനിടവരാതിരിക്കാൻ ജില്ലയിൽ പ്രത്യേക ശ്രദ്ധ നൽകിയെന്നും വിശദീകരിച്ചുകൊണ്ടാണ് കലക്ടർ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.രാഷ്ട്രീയ കാരണങ്ങളിലേക്ക് വരികയാണെങ്കില്‍ രാഷ്ട്രിയ സമര്‍ദ്ദമുണ്ടെന്ന് സിപിഎമ്മിനെ ലക്ഷ്യം വച്ച് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നുണ്ട്..എന്നാല്‍ ആരോപണം തള്ളുകയാണ് സിപിഎം.

യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? ജോലിഭാരവും സമ്മര്‍ദ്ദവും തന്നെയാണോ അനീഷിന്റെ മരണത്തിന് പിന്നില്‍?രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ? നിരവധിയായ പരാതികളാണ് BLO ഓരോ ജില്ലകളില്‍ നിന്നുമായി ഉയര്‍ത്തുന്നുണ്ട്.അതിനൊക്കെ പിരഹാരമുണ്ടോ. പ്രിയപ്പെട്ട പ്രേക്ഷകരുടെ വീട്ടിലേക്കും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗാമിയ BLO മാര്‍ എത്തിക്കാണുമല്ലോ?അവരോട് സംസാരിച്ചപ്പോള്‍ നടപടിക്രമങ്ങളുടെ ഭാഗമായപ്പോഴും പ്രേക്ഷര്‍ക്ക് എന്താണ് തോന്നിയത്. ഇത് എളുപ്പമുളള ഒരു പ്രോസസാണോ?

Voter List Revision in Kerala: A Troubled Process?:

Voter list revision in Kerala faces challenges. The recent suicide of a BLO has raised concerns about work-related stress and potential political pressure during the Special Summary Revision (SIR) process, prompting investigations and political accusations.