നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി വര്‍ധിപ്പിച്ച്, കര്‍ഷകര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇതോടെ കര്‍ഷകരുടെ പ്രശ്നങ്ങളൊക്കെ തീര്‍ന്നോ? അതറിയണമെങ്കില്‍ പാലക്കാടും കുട്ടനാടും ഉള്‍പ്പെടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലകളിലൂടെ ഒന്ന് പോയി നോക്കണം. കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയാറാവാത്തതിനാല്‍ റോഡരികുകളിലും പാടങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. സംഭരണവില കൂട്ടിയെങ്കിലും, സംഭരണ നയം പ്രഖ്യാപിക്കാത്തതും നെല്ലു വില കൃത്യമായ സമയത്ത് കിട്ടാത്തതും കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിത്തിന്‍റെ ലഭ്യത മുതൽ വിലനൽകുന്ന കാര്യത്തിൽ വരെയും വേണ്ടത്ര പരിഗണനയില്ല. ഈ വിഷയമാണ് ഇന്ന് നിങ്ങള്‍ പറയൂ സംസാരിക്കുന്നത്. കര്‍ഷകരെ മറന്നോ സര്‍ക്കാര്‍?