പി.എം ശ്രീയില്‍ സിപിഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.പദ്ധതി പുനപരിശോധിക്കാനും തീരുമാനിച്ചു.ഇതോടെ പ്രശ്നങ്ങള്‍ തീര്‍ന്നോ? ഇല്ല..രാഷ്ട്രീയ ചോദ്യങ്ങള്‍ നിരവധിയാണ് , പക്ഷേ ഉത്തരം കിട്ടിയിട്ടില്ല.എന്നാല്‍ ചില വേദനകളും സങ്കടങ്ങളുമാണ് ഇന്ന് ചര്‍ച്ചയില്‍ നിറഞ്ഞത്.ഒരാഴ്ച നീണ്ടുനിന്ന തര്‍ക്കം സമവയത്തിലെത്തിയപ്പോള് സിപിഐ നേതാക്കളുടെ ചില വാക്കുകള്‍ വിദ്യാഭ്യാസ മന്ത്രിയെ സങ്കടത്തിലാഴ്ത്തി. എം.എ.ബേബിയെക്കുറിച്ച് പ്രകാശ് ബാബു പറഞ്ഞതും ജി.ആര് അനിലിന്റെ പരാമര്‍ശവും വി.ശിവന്‍കുട്ടിക്ക് വിഷമമുണ്ടാക്കി.അത് മാത്രമോ? സിപിഐ യുവജന സംഘടനകളായ AISF ഉം AIYF ഉം വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചതും ഇഷ്ടപ്പെട്ടിട്ടില്ല.എന്തായാലും സിപിഎം നെ സംബന്ധിച്ച് തിരിച്ചടിയാണ്.തിരുത്തിക്കാന്‍ സിപിഐ ക്ക് കഴിഞ്ഞു എന്ന് പറയുമ്പോള്‍ യാഥാര്‍ഥത്തില്‍ അത് സിപിഐയുടെ രാഷ്ട്രീയ വിജയമാണ്.സമ്മേളന കാലത്ത് അടക്കം വിമര്‍ശനം കേട്ട പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെ ഇതിലൂടെ അങ്ങ് ഗ്രാഫ് ഉയര്‍ത്താനും കഴിഞ്ഞപ്പോള്‍ നയമാറ്റത്തിലൂടെ സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടേയും ഗ്രാഫ് കുറയ്ക്കുന്നതിനും പിഎം ശ്രീ കാരണമായി.തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉയര്‍ന്ന ADGP എം ആര് അജിത് കുമാര്‍ വിവാദവും, പൂരം കലക്കലും, ബ്രൂവറി വിഷയത്തിലും ശരക്തമായ എതിര്‍പ്പ് സിപിഐക്ക് ഉണ്ടായിരുന്നെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ല.പക്ഷേ അങ്ങനെ ആയിരുന്നില്ല പി.എം ശ്രീ.പണം അല്ല നയം മാണ് പ്രധാനം എന്ന ലൈനിലേക്ക് സിപിഎമ്മിനെ എത്തിച്ചും സിപിഐ. അങ്ങനെ വരുമ്പോള്‍ യാഥര്‍ഥത്തില്‍ വേദനയുണ്ടായത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് മാത്രമാണോ?തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്ക്കുമ്പോള് ഉണ്ടായ വേദനയുടെ ആഴം എത്ര?