ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേകസംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഒരുവശത്ത് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെയും ചോദ്യംചെയ്യുന്നു. മറുവശത്ത്, സംസ്ഥാനത്തിന് പുറത്തുള്ള മറ്റ് കണ്ണികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു. ഇതിനിടയില്‍ ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ വളരെ ഗൗരവമുള്ളതാണ്. ശബരിമല സ്വർണക്കൊള്ളയിൽ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വര്‍ണ്ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാം. മാത്രമല്ല, മിനിറ്റ്സ്ബുക്ക് ഉടന്‍ പിടിച്ചെടുത്ത് സുരക്ഷിതമാക്കണമെന്ന് കൂടി പറയുന്നുണ്ട് കോടതി. നിലവിലെ ബോര്‍ഡിനെതിരെയും കോടതിയുടെ പരാമര്‍ശങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും നീതിപീഠം നിരീക്ഷിക്കുന്നു. ആരൊക്കെയാണ് ആ വമ്പന്‍ സ്രാവുകള്‍, അന്വേഷണവഴിയില്‍ അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോ? പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം. വിളിക്കേണ്ട നമ്പര്‍ – – 0478 – 2840152. സ്വാഗതം.