വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയ്‌ക്കാണ് മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം.  19ാം തിയതി വരെ നീണ്ട് നില്‍ക്കുന്ന സംസ്ഥാന വ്യാപക സ്പെഷല്‍ ഡ്രൈവ് തുടങ്ങി. എയര്‍ ഹോണുകള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് നടപടി. ഹൈക്കോടതിയും എയര്‍ ഹോണിനെതിരെ രംഗത്ത് വന്നിരുന്നു. അതിനിടെ സ്പെഷല്‍ ഡ്രൈവിനുള്ള ഉത്തരവില്‍ വിചിത്രമായ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പിടിച്ചെടുക്കുന്ന എയര്‍ ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും അതിന് ശേഷം അവയെല്ലാം റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ പരിശോധനയില്‍ പിടിച്ചെടുക്കുന്നവ നശിപ്പിച്ചാല്‍ ഉടമസ്ഥന്‍ കോടതിയെ സമീപിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമോയെന്ന ആശങ്ക മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.