എന്തിനാണ് സിബിഎഫ്സി, അഥവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രദര്‍ശനാനുമതിയും നല്‍കാനുള്ളതാണ് എന്നതാണ് സങ്കല്‍പ്പം. എന്നുവച്ചാല്‍ ഏത് പ്രായത്തിലുള്ളവര്‍ക്ക് കാണാന്‍ അനുമതിയുള്ള സിനിമയാണ് എന്നത് തീരുമാനിക്കാന്‍. എന്നാല്‍ പലപ്പോഴും അങ്ങനെയല്ല, ഏതൊക്കെ സീനുകളാണ് സിനിമയില്‍ വേണ്ടതെന്നും വേണ്ടാത്തതെന്നും എന്ത് പേരാണ് സിനിമയ്ക്ക് ഇടേണ്ടതെന്നും ഒക്കെ തീരുമാനിക്കുന്ന സംവിധാനമായാണ് അത് മാറിയിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ താല്‍പര്യത്തോടെ, ഭരണകൂടത്തിന്റെ താല്‍പര്യത്തോടെ..
ഇപ്പോള്‍ വിവാദമായിരിക്കുന്നത്, ഹാല്‍, എന്ന പേരിലുള്ള ഷെയ്ന്‍ നിഗം നായകനായെത്തുന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലാണ്. സിനിമയിലും ബീഫ് നിരോധനമേര്‍പ്പെടുത്തകയാണ് സെന്‍സര്‍ ബോര്‍ഡ്. മാത്രമല്ല, പല വാക്കുകളും എടുത്തുമാറ്റാന്‍ ആവശ്യപ്പെടുകയാണ്. ഇതൊക്കെ ചെയ്താല്‍തന്നെയും എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് പറയുന്നതത്രേ. അശ്ലീല രംഗങ്ങളോ, അക്രമരംഗങ്ങളോ ഇല്ലാഞ്ഞിട്ടും എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഇതാദ്യമായല്ല സെന്‍സര്‍ബോര്‍ഡ് ഇടപെടല്‍ വിവാദമാകുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ പറയൂ ചോദിക്കുന്നു. ബിരിയാണിക്കും സെന്‍സര്‍ കട്ടോ?