ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. പരാതിക്കാരനായെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി, പിന്നീട് സംശയത്തിന്റെ നിഴലിലാകുന്നതാണ് കണ്ടത്. നിലനില്‍ക്കുന്ന നിയമങ്ങളെയും കോടതി ഉത്തരവുകളെയും കാറ്റില്‍പറത്തി, ക്ഷേത്രത്തിലെ വഴിപാട് വസ്തു, ഒരു സുരക്ഷയും നിരീക്ഷണവുമില്ലാതെ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു എപ്പോഴൊക്കെയോ തിരിച്ചുകൊണ്ടുവരുന്നു. കൊണ്ടുവന്ന ലോഹപ്പാളിയുടെ തൂക്കം കുറയുന്നു. ഇതുപോലൊരു മഹാക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്ന ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഉള്‍പ്പെടെ, ഉത്തരവാദിത്തമേല്‍ക്കാന്‍ ആരുമില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒരു ഉണ്ണികൃഷ്ണന്‍ പോറ്റി വിചാരിച്ചാല്‍ സാധ്യമാകുന്നതാണോ ഇതെല്ലാം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിലാരാണ്? യഥാര്‍ഥ സ്വര്‍ണക്കള്ളന്‍ ആരെന്ന് തെളിയുമോ?