നമസ്കാരം,  നിങ്ങള്‍ പറയുവിലേക്ക് എല്ലാ പ്രേക്ഷകര്‍ക്കും സ്വാഗതം. ഇന്നത്തെ നമ്മുടെ സംസാരം വിഷയം ഒരോ ദിവസവും സ്വന്തം ചരിത്രം തിരുത്തി കുറിക്കുന്ന സ്വര്‍ണവിലയെ കുറിച്ചാണ്. ഇന്നും സര്‍വകാല റെക്കോര്‍ഡ് ആണ്. രണ്ട് തവണ വിലവര്‍ധിക്കുന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്നിപ്പോള്‍ രാവിലെ വില വര്‍ധിച്ചെങ്കിലും ഉച്ചകഴിഞ്ഞതോടെ  ചെറുതായൊന്ന് കുറഞ്ഞു. ഇന്നത്തെ വില നോക്കുകയാണെങ്കില്‍  ഗ്രാമിന് 10765  രൂപയും  പവന്  86120 രൂപയുമാണ്. രാവിലെ 1040 രൂപയായിരുന്നു പവന് കൂടിയത്. ഉച്ചകഴിഞ്ഞതോടെ അത് 640 രൂപയായി കുറയുകയായിരുന്നു. എന്നാല്‍ ഈ പറയുന്ന 86120 രൂപ കൊടുത്താല്‍ കിട്ടുമോ ഒരു പവന്‍, ഇല്ല. പണിക്കൂലി മിനിമം 5 ശതമാനം കണക്കാക്കിയാല്‍ പോലും ഒരു പവന് 93000 രൂപയെങ്കിലും കൊടുക്കണം. പണിക്കൂലിയും ഡിസൈനും മാറുന്നത് അനുസരിച്ച് അത് ഒരു ലക്ഷത്തില്‍ വരെ പോയി നില്‍ക്കാം എന്നതാണ് യാഥാര്‍ഥ്യം. ദിവസംതോറുമുളള ഈ കുതിപ്പിന് കാരണമെന്താണ്? ..പലതാണ് കാരണം.. 

രാജ്യാന്തര വിപണിയിലെ വില വര്‍ധന, രൂപയുടെ മൂല്യം താഴ്ന്നത് ഇതൊക്കെ കാരണമാണ്. ഈ കുതിപ്പ് എവിടെപ്പോയി നില്‍ക്കും? നിലവിലെ ട്രെന്‍ഡ് തുടരുമോ? ..സമീപ കാലത്ത് തന്നെ ഒരു ലക്ഷം കടന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. 2023 ന്‍റെ തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ശരാശരി വില 40000 രൂപയായിരുന്നു.. അതായത് രണ്ടര വര്‍ഷം കൊണ്ട് ഇരട്ടിയിലധികം വില വിര്‍ധനയാണ് ഉണ്ടായത്. ഉല്‍സവ കല്യാണ സീസണുകളിലെ ആഭരണപ്രേമികളെ എങ്ങനെയൊക്കെയാണ് ഈ വില വര്‍ധന ബാധിക്കുന്നത്? സ്വര്‍ണത്തോട് താല്‍പ്പര്യം കുറഞ്ഞോ യൂത്തിന്? കാലത്തിന് അനുസരിച്ചുളള കല്യാണ സങ്കല്‍പ്പം മാറുന്നതുപോലെ സ്വര്‍ണം വാങ്ങി കൂട്ടുന്നതിനോടുളള സമീപനവും മാറുന്നുണ്ടോ? ഫാഷന്‍ റെന്റല്‍ ജ്വല്ലറികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയോ? സ്വര്‍ണ കടകളിലെ നിലവിലെ സാഹചര്യം എന്താണ്? അങ്ങനെ ചോദ്യങ്ങള്‍ പലതാണ്. അപ്പോള്‍ നമുക്ക് ഈ വിഷയത്തില്‍ സംസാരിക്കാം..

.പ്രേക്ഷകര്‍ക്ക് വിളിച്ചു തുടങ്ങാം.  വിളിക്കേണ്ട നമ്പര്‍ 0478 – 2840152 

ENGLISH SUMMARY:

Gold price surge impacts consumers and the jewellery market in Kerala. The rising gold prices are influenced by international market trends and currency fluctuations, leading to questions about its future impact on weddings and jewellery preferences.