കരൂരിലെ ആള്‍ക്കൂട്ട ദുരന്തം, അതില്‍ 41 ജീവനുകള്‍ നഷ്ടപ്പെട്ടത്, തമിഴ്നാടിന്റെ മാത്രമല്ല, നമ്മുടെയെല്ലാം ഉള്ളുലയ്ക്കുന്നതാണ്. ആര്‍ക്കാണ്, എങ്ങനെയാണ് വീഴ്ച സംഭവിച്ചത് എന്നതില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. വീഴ്ച മുഴുവൻ ടിവികെയുടേതാണ് എന്ന് പോലീസ് പറയുമ്പോൾ ഡിഎംകെ നടത്തിയ ആസൂത്രിത അട്ടിമറി ആണ് കരൂരിലേത് എന്ന് ആരോപിക്കുകയാണ് ടിവികെ. കരൂരിലെ പരിപാടി മനപ്പൂർവ്വം വൈകിപ്പിച്ചു എന്നും വിജയ് എത്താൻ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നുമാണ് FIRല്‍ പറയുന്നത്. അതിനിടെ, കരൂർ സന്ദർശനത്തിന് അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വെള്ളിത്തിരയിലെ സൂപ്പര്‍ ഹീറോ ജനനായകനായി ഉയര്‍ന്നുവരാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കരൂര്‍ ദുരന്തം കരിനിഴലായി മാറുന്നത്. ഈ പ്രതിസന്ധി അതിജീവിക്കാന്‍ വിജയ്ക്ക് കഴിയുമോ? അതോ കരൂര്‍ വിജയ്യുടെ വഴി മുടക്കുമോ?