എം.എല്‍.എയായി ഒന്‍പതാം മാസം സ്വന്തം കയ്യിലിരുപ്പ് കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷന്‍ വാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ യുവമുഖം രാഹുല്‍ മാങ്കൂട്ടത്തില്‍. ലൈഗിക ആധിക്ഷേപ ആരോപണങ്ങള്‍ക്ക് അപ്പുറം ഘട്ടം ഘട്ടം ആയി ഒരോ തെളിവുകള്‍ പുറത്ത് വന്നതാണ് ഈ യുവമുഖത്തിന് തിരിച്ചടിയായത്. എംഎല്‍എ സ്ഥാനം രാജിവയ്പ്പിച്ചാല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന നിയമോപദേശമാണ് പ്ളാന്‍ ബി പുറത്തെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഷന്‍ വന്നതോടെ രാഹുലിന് മേലങ്കിയായിരുന്ന കെ.പി.സി.സി, എ.ഐ.സി.സി അംഗത്വങ്ങളും മരവിച്ചു. പാര്‍ലമെന്‍ററി പാര്‍ട്ടിയുടെയും ഭാഗമല്ല. പാര്‍ട്ടിക്കുളളില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാതെയാണ് അച്ചടക്കനടപടി. ഇത്രയധികം ആരോപണങ്ങളും തെളിവുകളും വന്നിട്ട് പാര്‍ട്ടിക്കുള്ളിലെങ്കിലും ഒരു അന്വേഷണം വേണ്ടേ? തന്ത്രപരമായ ഈ അച്ചടക്ക നടപടി മാത്രം മതിയോ? ഇതാണോ പ്രതിപക്ഷ നേതാവ് പറഞ്ഞ ആരും പ്രതീക്ഷിക്കാത്ത കടുത്ത നടപടി? കുറഞ്ഞ പക്ഷം വനിതാ നേതാക്കളുടെ വാക്കുകള്‍ എങ്കിലും മുഖവിലയ്ക്ക് എടുക്കേണ്ടിയിരുന്നില്ലേ?കോണ്‍ഗ്രസിന്‍റെ മാതൃക നടപടിയായി ഇതിനെ കാണണോ?രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍ എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലേ?