അങ്ങനെ ഒടുവില്‍ ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്കും വാതുവയ്പ്പുകള്‍ക്കും മേല്‍ പിടിവീണിരിക്കുന്നു. ഓണ്‍ലൈന്‍ ഗെയിം നിയന്ത്രണബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു.നമ്മുടെ ചെറുപ്പക്കാരെ മോഹിപ്പിച്ച്, പറഞ്ഞുപറ്റിച്ച്, കബളിപ്പിച്ച് ഒടുവില്‍ വീട്ടാന്‍ കഴിയാത്തത്ര വലിയ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുന്ന എത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. ഗെയിമുകള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ ഒരു കോടി പിഴയിടാനും, മൂന്നുവര്‍ഷം തടവിലിടാനും ഇനി മുതല്‍ വ്യവസ്ഥയുണ്ട്. ഇനി ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച്, സാധാരണക്കാരെ ആകര്‍ഷിക്കുന്ന സെലിബ്രിറ്റികളുടെ ശ്രദ്ധയ്ക്ക്. ഇത്തരം ഗെയിമുകള്‍ പ്രചരിപ്പിച്ചാല്‍ രണ്ടുവര്‍ഷം തടവുശിക്ഷയോ 50 ലക്ഷം രൂപ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നേരെ ചൊവ്വേ, ഗെയിം കളിക്കുന്ന സൈറ്റുകളും കുടുങ്ങുമെന്നും,അത് ഒരുപാട് പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും അനധികൃത ചൂതാട്ട നെറ്റ് വര്‍ക്കുകളെ സഹായിക്കുമെന്നും ഒരാക്ഷേപം കൂടിയുണ്ട്. എന്തായാലും നിങ്ങളുടെ അഭിപ്രായം പറയൂ. ഈ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടുവേണ്ടേ?