തൊഴിലാളികള്‍ക്ക് വേണ്ടിയാണ് സമരം. പക്ഷേ കടപൂട്ടിയില്ലെങ്കില്‍ മണ്ണെണ്ണയൊഴിക്കുമെന്ന്. ആ ഇരിക്കുന്ന മീന്‍ ചെലവാകാതെ ചീഞ്ഞുപോയാല്‍ അതിന്‍റെ നഷ്ടം ഈ തൊഴിലാളി സ്നേഹികള്‍ കൊടുക്കുമോ എന്നുകൂടി പറയണം. തൊഴിലാളിയുടെ
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ചും സാമാന്യബോധമുണ്ടാകണം. പാവപ്പെട്ടവന്‍റെ ചോറില്‍ മണ്ണെണ്ണയൊഴിച്ചല്ല സമരം ചെയ്യേണ്ടത് എന്നുള്ള തിരിച്ചറിവുണ്ടാകണം. മരുന്നുവിതരണ ഗോഡൗണ്‍ പൂട്ടിച്ചും, മരുന്നിനിറങ്ങിയവരെ വഴിയില്‍ തടഞ്ഞും പണിയെടുക്കാനെത്തിയവരെ പൂട്ടിയിട്ടും, വിജയിപ്പിച്ചെടുക്കുന്ന ഈ സമരം ആര്‍ക്ക് വേണ്ടിയാണ്. ഇത്തരം സമരങ്ങള്‍ കാലഹരണപ്പെട്ടെന്ന് തിരുത്തേണ്ട സമയം അതിക്രമിച്ചു. ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമരം കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലല്ലോ?. ദിവസക്കൂലിക്ക് പണിയെടുത്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാത്തവന് മാത്രമാണ് നഷ്ടം. ഈ സമരം കൊണ്ട് ആര്‍ക്ക് എന്താണ് നേട്ടം. നിങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സമയമാണ്. ഇന്ന് വീട്ടിലും വഴിയിലും ലോക്കായവര്‍ക്കൊക്കെ വിളിക്കാം, അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാം. വിളിക്കേണ്ട നമ്പര്‍ – 0478 – 2840152– സ്വാഗതം .ഇനി നിങ്ങള്‍ പറയൂ.