കാലവര്‍ഷം വീണ്ടും കനക്കുകയാണ്. മഴശക്തമാകുമ്പോള്‍ മനസില്‍ ആധിയോടെ ജീവിക്കുന്ന നിരവധിപേരുണ്ട് നമുക്കിടയില്‍. മലയോരമേഖലകളില്‍ ദുരിതം വിതച്ചാണ് തോരാമഴ പെയ്തിറങ്ങുന്നത്. മലയോരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ മഴമുന്നറിയിപ്പിലും പറയുന്നത്. 11 മാസങ്ങള്‍ക്ക് മുന്‍പ് നാടിനെ നടുക്കിയ മഹാദുരന്തം നടന്ന വയനാട് ചൂരല്‍മലയില്‍ വീണ്ടും ആശങ്ക ഉയരുകയാണ്. പുന്നപ്പുഴ കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ വീണ്ടും ഉരുള്‍പൊട്ടിയോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. ആശങ്കവേണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. പക്ഷേ അതിജാഗ്രത അനിവാര്യമാണ്. മറ്റ് ജില്ലകളിലെ മലയോരമേഖലകളിലും സ്ഥിതി വ്യത്യസ്ഥമല്ല.