തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ അടിപ്പാത നിര്മാണംമൂലമുള്ള വന്‍ ഗതാഗതക്കുരുക്ക് കുറച്ചൊന്നുമല്ല ഇതുവഴി കടന്നുപോകുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം ആറിടത്താണ് പരീക്ഷണം. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട്, ആമ്പല്ലൂര്‍, പേരാമ്പ്ര, ചിറങ്ങര... അടിപ്പാത പണിയുന്ന ആറ് സ്ഥലങ്ങള്‍. ഓരോ ഇടത്തും മിനിമം അര മണിക്കൂര്‍ കുരുക്കില്‍ പെടും. ഈ ആറ് പരീക്ഷണഘട്ടങ്ങളും താണ്ടണമെങ്കില്‍ രണ്ട് രണ്ടര മണിക്കൂര്‍ കുറഞ്ഞത് വേണം. ദേശീയപാതകം എന്നല്ലാതെ പിന്നെന്താണ് പറയുക. സര്‍വീസ് റോഡില്‍ കുണ്ടും കുഴിയും. ദേശീയപാത പൊളിച്ചിട്ടിരിക്കുന്നു. നിങ്ങള്‍ പറയൂ ചര്‍ച്ച ചെയ്യുന്നു... ജനങ്ങളുടെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ?