നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടഞ്ഞ് നില്‍ക്കുന്ന അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയാണ്.ഇനി കാലുപിടിക്കാനില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും  അന്‍വര്‍ നേരിടുന്ന രാഷ്ട്രീയപ്രതിസന്ധി വ്യക്തമാക്കുന്നതായിരുന്നു ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനം.അപ്പോഴാണ് അന്‍വറിന് പരസ്യ പിന്തുണയുമായി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി  ക്ഷണിതാവായിരിക്കുന്ന കെ സുധാകരന്‍ എത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറിന്‍റെ പാര്‍ട്ടിയെ ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട സുധാകരന്‍ അത് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനിക്കേണ്ടതല്ലെന്ന് തുറന്നടിച്ചു.ഇപ്പോള്‍ വരുന്ന കെസിയുടെ പ്രതികരണവും ശ്രേദ്ദേയമാണ്.കൂടെ രമേശ് ചെന്നിത്തലയുടെ അന്‍വറിനോടുളള മൃദുസമീപനവും. അപ്പോഴാണ് അന്‍വര്‍ പറഞ്ഞ കത്രികപൂട്ട് ആര് ആര്‍ക്കാണ് യഥാര്‍ഥത്തില്‍ ഇട്ടിരിക്കുന്നത് എന്ന് ചോദ്യം പ്രസക്തമാവുന്നത്. കത്രികപ്പൂട്ടില്‍ വീണതാര്?

ENGLISH SUMMARY:

The political struggle involving P.V. Anwar has intensified, exposing deep divisions within the Kerala Congress. Questions arise about whom Anwar is opposing and who might be caught in the political crossfire. This unfolding drama highlights shifting alliances, internal conflicts, and strategic moves ahead of the Nilambur by-election.