പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എം.എൽ.എ. ജനീഷ് കുമാർ റേഞ്ച് ഓഫിസറെ എടാ പോടാ എന്നുവിളിച്ച് തട്ടിക്കയറിയതില്‍ ഇരു കൂട്ടരേയും ന്യായീകരിച്ചുളള വാദങ്ങള്‍ തുടരുമ്പോള്‍ ഇന്ന് നിങ്ങള്‍ പറയൂ പരിശോധിക്കുന്നത് ഈ വിഷയമാണ്..യഥാര്‍ത്ഥത്തില്‍ ആരുടെ ഭാഗത്താണ് വീഴ്ച, ആരുടെ ഭാഗത്താണ് ശരി..വാദങ്ങള്‍ പലവിധമാണ്.ഇന്നിപ്പോള്‍ എംഎല്‍എയുടെ ഭാഗത്താണ് വീഴ്ചയെന്ന് കാട്ടി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പിന്നാലെ ജനീഷിനെ പരിഹസിച്ച് റേഞ്ചേഴ്സ് അസോസിയേഷന്‍ ഫെയ്സ്ബുക് പോസ്റ്റും ഇട്ടു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കിയും പോസ്റ്റിട്ടും മുന്നോട്ട് പോകുമ്പോള്‍ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് മാർച്ച് നടത്തിയാണ് സിപിഎം,, MLA യ്ക്കുളള പിന്തുണ പ്രഖ്യാപിച്ചത്. യൂണിഫോം ഊരിയാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് ഒരു പടി കൂടി കടന്നായിരുന്നു ചിറ്റാര്‍ ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രന്‍റെ പിന്തുണയും പ്രതികരണവും... കാളികാവില്‍ കടുവ ഒരു യുവാവിന്‍റെ ജീവനെടുത്തിട്ട് ഒരു ദിവസമേ ആയിട്ടുളളു. വര്‍ധിച്ചു വരുന്ന വന്യമൃഗശല്ല്യത്തില്‍ പൊറുതിമുട്ടുകയാണ് നമ്മുടെ മലയോര ജനത..അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് അപ്പുറം മലയോര ജനതയുടെ പിന്തുണ കൂടി MLA ക്ക് ലഭിക്കുന്നുണ്ട്. അതിനുളള ഉദാഹരണമാണ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പ്...അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട് .ഒരു ജനപ്രതിനിധി ഇങ്ങനെയാണോ പെരുമാറേണ്ടിയിരുന്നത്..ഇങ്ങനെയാണോ ഒരു വിഷയത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്നത്?