Ningal-Parayu

പാക്കിസ്ഥാനില്‍ വീണ്ടും ഇന്ത്യന്‍ ആക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ ഈസ് സ്റ്റില്‍ ഓണ്‍ എന്ന് പറഞ്ഞത് വെറുതെയല്ല. ചൈനയുടെ പിന്തുണയോടെ  പാക്കിസ്ഥാന്‍ ഒരുക്കിയ വ്യോമപ്രതിരോധസംവിധാനം ഇന്ത്യ നിര്‍വീര്യമാക്കി. നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരനും കൊടുംഭീകരനുമായ അബ്ദുല്‍  റൗഫ് അസ്ഹര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ വിമാന റാഞ്ചലിന് നേതൃത്വം നല്‍കിയ, പാര്‍ലമെന്‍റ്, പത്താന്‍കോട്ട്  ആക്രമണങ്ങളുടെയും സൂത്രധാരനായ റൗഫിന്‍റെ കൊല, ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സുപ്രധാനമായ നേട്ടമാണ്. അമേരിക്ക വരെ തലയ്ക്ക് വിലയിട്ട ഭീകരനാണ് റൗഫ്.  ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരാണ് എന്ന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ഇതുകൊണ്ടൊന്നും അടങ്ങാതെ അതിര്‍ത്തിയില്‍ സാധാരണക്കാര്‍ക്ക് എതിരെയുള്ള രൂക്ഷമായ ആക്രമണം പാക്കിസ്ഥാന്‍ തുടരുകയാണ്. പാക് വെടിവയ്പ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നു. ഇന്ന് നിങ്ങള്‍ പറയൂവില്‍ ഞങ്ങള്‍ക്ക് ചോദിക്കാനുളളത് ഇതാണ്. പാക്കിസ്ഥാന്‍ പാഠം പഠിച്ചോ? 

ENGLISH SUMMARY:

India has carried out fresh strikes in Pakistan under "Operation Sindoor," disabling Pakistan’s China-backed air defense systems and killing over 100 terrorists, including Abdul Rauf Asghar—Jaish-e-Mohammed leader and mastermind behind major attacks. The Defence Ministry confirmed multiple targeted assaults, marking a significant success in India’s anti-terror campaign. Meanwhile, Pakistan continues its assaults on civilians along the border, with 16 people, including women and children, reported dead.