TOPICS COVERED

കാഴ്ചപരിമിതർക്കായി രണ്ടു വിദ്യാർഥിനികൾ നിർമിച്ച ഉപകരണത്തിന് രാജ്യാന്തര പുരസ്കാരം. കോട്ടയം പുതുപ്പള്ളി ലൈഫ് വാലി ഇന്‍റർനാഷനൽ സ്കൂളിലെ വിദ്യാർഥിനികളുടേതാണ് കണ്ടുപിടിത്തം.

എട്ടാം ക്ലാസ് വിദ്യാർഥിനികളായ എലിസബത്ത് ഡെനിസും ശ്രീദേവി എസ്.നമ്പൂതിരിയും ചേർന്നു നിർമിച്ചതാണ് ഈ ഉപകരണം.

രണ്ടു സെൻസറും പോയിന്‍ററും ബസ്സറും അടങ്ങുന്ന ഉപകരണത്തിന് ലുമോസ് എന്നാണ് പേരിട്ടത്. കാഴ്ചപരിമിതർക്ക്

ഊന്നുവടിക്കു പകരമായി ഉപയോഗിക്കാം.  ഇരുവരുടെയും കണ്ടുപിടിത്തത്തിന് രാജ്യാന്തര പുരസ്കാരമാണ് ലഭിച്ചത്. ദുബായിൽ നടന്ന രാജ്യാന്തര ഡിജിറ്റൽ ഫെസ്റ്റിവലിൽ റോബട്ടിക്സ് വിഭാഗത്തിൽ ഒന്നാമതെത്തി.

പേറ്റന്‍റ് നേടി സ്റ്റാർട്ടപ്പിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുത്താനാണ് ഇനിയുള്ള ശ്രമം. മറ്റു വിദ്യാർഥികൾക്കും പ്രചോദനമാണ് രാജ്യാന്തര പുരസ്കാരം 

ENGLISH SUMMARY:

Two student innovators from Life Valley International School in Puthuppally, Kottayam, have received an international award for a device they developed to assist the visually impaired. This recognition highlights their innovative approach and dedication to creating technology that aids accessibility.