E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കരച്ചിൽ അസഹ്യമായി അച്ഛന് മകളെ ഓടയിൽ എറിഞ്ഞു കൊന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. സ്വന്തം കുഞ്ഞിനോട് അച്ഛന് കാട്ടിയ ക്രൂരതയുടെ വാർത്തയാണ് സമൂഹമാധ്യമത്തിലടക്കം ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. ഒരു വയസുള്ള മകളുടെ കരച്ചിൽ അസഹ്യമായതിനെത്തുടർന്ന് അച്ഛന് മകളെ ഓടയിൽ എറിഞ്ഞുകൊന്നു. ഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ ഷഹീനാബാഗിൽ ആക്രികച്ചവടം നടത്തുന്ന റഷീദ് സമൽ എന്ന നാൽപതുകാരനാണ് സ്വന്തം കുഞ്ഞിനോട് ഈ ക്രൂരത പ്രവർത്തിച്ചത്.

ഇടയ്ക്കിടയ്ക്ക് അസുഖം വരുന്ന ആരോഗ്യമില്ലാത്ത മകളെ റഷീദിന് ഇഷ്ടമല്ലായിരുന്നു. ഇതിനെച്ചൊല്ലി ഇയാളും ഭാര്യയും നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. അഞ്ചുദിവസം മുമ്പും ഇവരുടെ വീട്ടിൽ നിന്നും വഴക്കും ബഹളവും കേട്ടതിനെത്തുടർന്ന് നാട്ടുകാരിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും റഷീദ് മകളെ തട്ടിയെടുത്ത് കടന്നുകളഞ്ഞതായി ഭാര്യ അറിയിച്ചു. റഷീദിന്റെ അടി പേടിച്ച് ഇവരുടെ മൂത്തമകന് വീട്ടിൽ നിന്ന് ഇറങ്ങിയോടി. അടുത്തുള്ളവരെ സഹായത്തിന് വിളിക്കാൻ ഭാര്യ പുറത്തേക്ക് ഇറങ്ങിയതക്കത്തിനാണ് റഷീദ് മകളെയുമെടുത്തുകൊണ്ടുപോയത്.  

പൊലീസിന്റെ അന്വേഷണത്തെതുടർന്ന് അടുത്തുള്ള പൊന്തക്കാടിന്റെ അരികിൽ മദ്യപിച്ച നിലയിൽ റഷീദിനെ കണ്ടെത്തി. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു റഷീദ്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മകളെ ഓടയിൽ എറഞ്ഞവിവരം ഇയാൾ വെളിപ്പെടുത്തി, എന്നാൽ എവിടെയാണ് എറിഞ്ഞതെന്ന് ഓർമയില്ലെന്ന് ഇയാൾ പറഞ്ഞു. മൂന്നുദിവസത്തെ വിശദമായതിരച്ചിലിനുശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. 

മൂന്നുതവണ വിവാഹിതനായ റഷീദിന് എട്ടുമക്കളുണ്ട്. മൂന്നാമത്തെ ഭാര്യയുടെ മകളെയാണ് റഷീദ് കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.