E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 09:21 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അമ്മയ്ക്കൊപ്പം നിന്ന മൂന്നുവയസ്സുകാരനെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kid-kidnapped
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നവിമുംബൈയിലെ വാശി റെയിൽവേ സ്‌റ്റേഷനിൽ അമ്മയ്‌ക്കൊപ്പം നിന്ന മൂന്നു വയസ്സുകാരനെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി. കുട്ടിക്ക് ലഘുഭക്ഷണം വാങ്ങാൻ അമ്മ തിരിഞ്ഞ സമയത്താണ് ഇയാൾ കുട്ടിയെ എടുത്ത് കടന്നുകളഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. വാശി സെക്ടർ 31ൽ കേരള ഹൗസിനു സമീപമുള്ള ചേരിയിൽ താമസിക്കുന്ന കുടുംബത്തിലെ രഘു നാൻ ഷിൻഡെ (3)യാണ് കാണാതായത്. അമ്മയ്‌ക്കൊപ്പം വഡാ പാവ് വാങ്ങാൻ സ്‌റ്റേഷനിലെ ഭക്ഷണ സ്റ്റാളിൽ എത്തിയതായിരുന്നു കുട്ടി. മകനെ സ്‌റ്റേഷൻ മുഴുവൻ തിരഞ്ഞ ശേഷമാണ് അമ്മ പൊലീസിൽ പരാതി നൽകുന്നത്.

കുട്ടിയുമായി അജ്ഞാതൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പൻവേലിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിൽ നിന്നു ലഭിച്ചു. എന്നാൽ ഇതുവരെ കുട്ടിയെയും തട്ടിക്കൊണ്ടു പോയ ആളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വാശി പൊലീസാണ് അന്വേഷണം നടത്തുന്നത്. തട്ടിക്കൊണ്ടു പോയ ആളുടെ നടപ്പിൽ നിന്ന് അയാൾ ലഹരിമരുന്നിന് അടിമയാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 02227820346 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് വാശി പൊലീസ് അറിയിച്ചു.