യുവമോര്‍ച്ച നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ടുക്കേസില് ആറു വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് കുരുക്ക് മുറുക്കി. അറസ്റ്റിലായ അഞ്ചു പ്രതികളില്‍ ഒരാള്‍ക്കു മാത്രമാണ് ജാമ്യം കിട്ടിയത്. അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടെ നാലു പേരുടെ ജാമ്യാേപക്ഷയെ എതിര്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 489 എ മുതല്‍ ഡി വരെയുള്ള നാലു വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്. കള്ളനോട്ടടി, പ്രചരിപ്പിക്കല്‍ , വില്ക്കല് തുടങ്ങി വിവിധ വകുപ്പുകളാണിത്. ഇതിനു പുറമെ, മറ്റു രണ്ടു വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തി. അഞ്ചു പേരാണ് കേസിലെ മൊത്തം പ്രതികള്‍. യുവമോര്‍ച്ച നേതാവ് രാഗേഷ്, സഹോദരന് രാജീവ്, അച്ഛന് ഹര്ഷന് , കൊടുങ്ങല്ലൂര്‍ സ്വദേശി നവീന്‍ , അയ്യന്തോള്‍ സ്വദേശി അലക്സ് എന്നിവരാണ് പ്രതികള്‍.
ഇതില്‍ , വക്കീല്‍ ഗുമസ്തനായ അലക്സിന് മാത്രം ജാമ്യം കിട്ടി. മറ്റുള്ളവരുടെ ജാമ്യാേപക്ഷകള് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വീട്ടില്‍തന്നെ കള്ളനോട്ടടിച്ച് വില്‍ക്കുകയായിരുന്നു മക്കളും അച്ഛനും ചെയ്തിരുന്നത്. ലോക്കല്‍ പൊലീസ് അന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. കള്ളനോട്ടുകള്‍ വില്ക്കാന് സഹായിച്ച ആരെങ്കിലും ഇനിയുമുണ്ടോയെന്നാണ് സംഘം അന്വേഷിക്കുന്നത്. ഇതോടൊപ്പം, കുറ്റപത്രം തയാറാക്കുന്ന ജോലികളും തുടരുകയാണ്.