ആടി തിമിർക്കുന്ന ബാൻഡ് സെറ്റിനൊപ്പം വയലിൻ പരീക്ഷിക്കുകയാണ് ചാലക്കുടി കൈരളി ബാന്റ്സെറ്റ്. ശിങ്കാരിമേളവും ബാന്റ് സെറ്റും കോർത്തിണക്കിയ അവതരണം ജനകീയമായിരുന്നു.
സംഗീത സല്ലാപമെന്നാണ് സംഗീത വിരുന്നിന്റെ പേര്. ചാലക്കുടി കൈരളി ബാന്റ്‌സെറ്റിന്റെ പരീക്ഷണം ഈ സീസണിൽ തുടങ്ങും. വയലിനിസ്റ്റ് ഷൈജു ജോസഫാണ് ബാന്റ് സെറ്റിനൊപ്പം വയലിൻ വായിക്കുന്നത്. പത്തു പാട്ടുകൾ ഇതിനായി പരിശീലിച്ചു. നാവിക സേന ബാൻഡിലെ മുൻ അംഗമാണ് ഷൈജു. തൃശൂർ അത്താണി സ്വദേശിയാണ്.
സീസണിലെ ഒട്ടുമിക്ക ആഘോഷ ദിവസങ്ങളിലും ചാലക്കുടി കൈരളി ബാൻഡിന് ബുക്കിങ്ങുണ്ട്. അവിടങ്ങളിൽ വയലിൻ ഉണ്ടാകുമെന്ന് ഉടമ തോമസ് പറയുന്നു. കൈരളി ബാൻഡിന്റെ ആരാധകരും പ്രതീക്ഷയിലാണ്. പത്തു മെലഡി പാട്ടുകളിലാണ് പരിശീലനം തേടിയത്.