സിഎംആര്‍എല്‍ പണമിടപാട് കേസില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളുമായി നാളെ പിണറായി സുപ്രീംകോടതിയില്‍.
1) അറസറ്റില്‍ നിന്ന് താല്കാലിക പരിരക്ഷ.
2) വിജിലന്‍സ് fir അനുവദിച്ച ഹൈക്കോടതി ഉത്തരവുകള്‍ക്ക് സ്റ്റേ.
കോടതി എന്ത് നിലപാടെടുക്കുമെന്ന് കാതാലായ ചോദ്യം. 82 വയസുണ്ട്, പ്രായംപരിഗണിക്കണം, മുന്‍ മുഖ്യമന്ത്രിയാണ്.. തുടങ്ങിയ വാദങ്ങള്‍ പിണറായി മുന്നോട്ട് വയ്ക്കുമെന്നുറപ്പ്. അത് സുപ്രീംകോടതി കേട്ടാല്‍ തന്നെ റിയാസിനും വീണയ്ക്കും വിധിയെന്താകും എന്നത് മറ്റൊരു ചോദ്യം. എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ അടക്കം എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയാണ് മറ്റൊന്ന്. ഹൈക്കോടതിയില്‍ പിണറായിക്ക് അനുകൂലമായ നിലപാടെടുത്തതില്‍ കോണ്‍ഗ്രസിലും യുഡിഎഫ് മുന്നണിയിലും എതിര്‍പ്പ് മറനീക്കിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടി നേരിട്ടതൊക്കെ മറന്നുപോയോ എന്നവര്‍ ചോദിക്കുന്നു. അതിനനുസരിച്ച് സര്‍ക്കാരും നിലപാട് മാറ്റുമോ? ഇത് കോണ്‍ഗ്രസിലെ കാര്യമെങ്കില്‍, സിപിഎമ്മിലുമുണ്ട് ചില പുകച്ചില്‍. ഈ കേസില്‍ ടി.വീണയെ പാര്‍ട്ടിക്കാരിയെ എന്നപോലെ സംരക്ഷിച്ചതില്‍, പിണറായിയെ വേദിയില്‍ ഇരുത്തി സി.പി.എം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം എന്നതാണ് വാര്‍ത്ത. കൗണ്ടര്‍പോയ്ന്റ് ചോദിക്കുന്നു– നാളെ പിണറായിയെ കാത്തിരിക്കുന്നതെന്ത് ?