TOPICS COVERED

ഇടുക്കിയിലാണ് ഔദ്യോഗിക പരിപാടികഴിഞ്ഞ് പുറത്തുവന്ന മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വിമാനയാത്രയെക്കുറിച്ച് ചോദിച്ചത്. ചോദ്യങ്ങളെല്ലാം പ്രസക്തമാണ് എന്നപോലെ തന്നെ പ്രതികരിക്കാതെ പോകാനുള്ള മുഖ്യമന്ത്രിയുടെ അവകാശവും പ്രധാനമാണ്. ചുരുങ്ങിയപക്ഷം ആഴ്ചയിലൊരിക്കെ കൃത്യമായി നിലവിലെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യുന്നുണ്ടല്ലോ. എന്തൊക്കെയാണ് ചോദ്യങ്ങള്‍? മുഖ്യമന്ത്രിയെന്തിന് ഒരു സ്വകാര്യവ്യക്തിയുടെ വിമാനത്തില്‍ മലപ്പുറത്തെ ദുരിതമേഖല കാണാന്‍ പോയി? ആരാണാ ചെലവ് വഹിച്ചത്?