വന്ദേമാതരം മുഴുവന്‍ പാടില്ലെന്ന പാര്‍ട്ടി നിലപാട്, പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് പോലും നടപ്പിലാകാനാകാതെ വിയര്‍ത്ത്, വെട്ടിലായി കോണ്‍ഗ്രസ്. എണ്‍പതാം സ്വാതന്ത്യ ദിനാഘോഷത്തില്‍ രാജ്യതലസ്ഥാനത്ത് നിന്നുള്ള പൊളിറ്റിക്കല്‍ ഹൈലൈറ്റായി അത്. വിശദീകരണമാണ് രസം. പാര്‍ലമെന്‍റ് നിയമം പാസാക്കിയതിനാലാണെന്ന് ജയറാം രമേശ്. പാര്‍ട്ടി പരിപാടിയില്‍ രണ്ട് ചരണവും പൊതുപരിപാടിയില്‍ മുഴുവന്‍ പാടലാണ് നിലപാടെന്ന് പവന്‍ഖേര. ആലാപനം നിലപാടിന്‍റെ അതിര് വിട്ടപ്പോള്‍ സോണിയും ഖര്‍ഗെയും എന്തിന് തടയാന്‍ ശ്രമിച്ചു എന്ന ചോദ്യത്തിന്, നിന്ന് കാല് വേദനിച്ചപ്പോള്‍ സോണിയാഗാന്ധി കസേര ചോദിച്ചതാണെന്ന് ജയറാം രമേശിന്‍റെ മറുപടി. അതേനേരത്ത് കേരളത്തില്‍ വന്ദേമാതരം ഇല്ലാതെ ഔദ്യോഗിക ചടങ്ങ്. എത്ര നിലപാടാണ് എന്ന് ചോദിക്കുന്നതില്‍ അര്‍ഥമുണ്ടോ ? കോഴിക്കോട്ടെ കാഴ്ചയില്‍ ബിജെപിയോടാണ് ചോദ്യങ്ങള്‍... ദേശീയ ഗാനം കേള്‍ക്കുമ്പോള്‍.. അതിനെ മാനിക്കുക എന്നത് ബിജെപിക്ക് ബാധകമല്ലേ ? ദേശീയ ഗാനത്തിനും മീതയോ, ഇന്ന് ദേശീയ ഗീതം?