പി.എം.ശ്രീയിൽ യുഡിഎഫിന് ഊരാക്കുടുക്കോ? പിണറായി-മോദി ഡീലെന്ന പഴയവാദം മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തുകയാണോ? അധികാരത്തിൽ വന്നാൽ പി.എം.ശ്രീ അറബിക്കടലിൽ എന്ന് വെല്ലുവിളിച്ച ലീഗ് നേതാക്കൾ വിയർക്കുകയാണോ? പൊതുവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കുന്ന പദ്ധതിയെന്ന് ആക്ഷേപിച്ചവർ നിരുപാധികം കീഴടങ്ങിയോ? പണമാണ് പണമാണ് പണമാണ് പ്രശ്നം എന്നതാണോ പുതിയ മുദ്രാവാക്യം? അതേസമയം, പദ്ധതിയിൽ ഒപ്പിട്ട എൽഡിഎഫ് ഇപ്പോൾ ഉയർത്തുന്ന വാദങ്ങൾ അവരെ തന്നെ പ്രതിരോധത്തിലാക്കുന്നതാണോ? മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വരുന്നതുവരെ തൽക്കാലം നടപ്പാക്കില്ലെന്ന് കാണിച്ച് കഴിഞ്ഞ സർക്കാർ നൽകിയ കത്ത് എങ്ങനെ പിൻമാറ്റമാകും? കരാർ വ്യവസ്ഥകൾ അനുസരിച്ച് ആ കത്തിന് നിയമ സാധുതയുണ്ടോ? രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി യാഥാർത്ഥ്യം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ ഇരുമുന്നണികളും?