ഇടിക്കട്ടയ്ക്കും വെല്ലുവിളിക്കും മാത്രമല്ല നിയമവഴിയിലും ഇഡിയെ തടയാന്‍ കഴിയുന്നില്ല.  പിണറായി വിജയന്‍റെ മകവ്‍ വീണയ്​ക്കെതിരായ  അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് . ഇഡി അന്വേഷണം അധികാര പരിധി മറികടന്നാണ് എന്ന് വാദിച്ച സിഎംആര്‍എല്ലിന് വെള്ളിയാഴ്ച വരെ ആശ്വാസം. പക്ഷേ   വീണ തായ്ക്കണ്ടിയിലും എക്സാലോജിക്കും എന്ത് സേവനമാണ് നൽകിയതെന്ന സുപ്രധാന ചോദ്യത്തിന് മറുപടിയില്ലാത്തത് എന്തുകൊണ്ടാണ്? ഇഡി അന്വേഷണം തടയാനുള്ള ഹർജിയിലെ വാദത്തിനിടയിലും ഇന്ന് ഹൈക്കോടതിയിൽ സിഎംആർഎല്ലിന് കൃത്യമായ മറുപടി ഇല്ലാതെ പോയത് എന്തുകൊണ്ടാണ്? കിട്ടിയ സേവനത്തിനാണ് പണമെന്ന് തെളിയിക്കാൻ രേഖകളോ, കത്തിടപാടുകളോ ഇല്ലാത്തത് എന്തുകൊണ്ടാണ്? 2 കോടി 78 ലക്ഷം രൂപ കരിമണൽ കമ്പനി, പിണറായി വിയജൻറെ മകൾക്ക് നൽകിയത് എന്തിനാണെന്ന് സിപിഎം നേതൃത്വത്തിനോ, അണികൾക്കോ സത്യത്തിൽ മനസ്സിലായിട്ടുണ്ടോ? രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടെങ്കിൽ വീണക്കെതിരായ ഇഡി അന്വേഷണം സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?  ഇരുപതിലേറെ പാർട്ടിപ്രവർത്തകർ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത് എന്തിനെന്ന് വിശദീകരിക്കാനെങ്കിലും സിപിഎം നേതൃത്വത്തിന് കഴിയുമോ?  

ENGLISH SUMMARY:

ED probe into Veena Vijayan's transactions can proceed, as the High Court has allowed the Enforcement Directorate to move forward. This decision comes after the court questioned the lack of clear explanation regarding the services rendered by Veena for the payments received from the black sand company.