മിനിഞ്ഞാന്നത്തെ വലിയ വാര്‍ത്തയിലും ഉയര്‍ന്നുപൊങ്ങിയ ആക്ഷേപങ്ങളിലും ഒട്ടുമില്ലാതെപോയ പ്രതികരണങ്ങളിലുമെല്ലാമാണ് ഈ കേട്ടതത്രയും. പിണറായിയുടെ വീട്ടില്‍ ഇഡിയെന്നു കേട്ടാല്‍ ഏത് സിപിഎം പ്രവര്‍ത്തകനും ഞെട്ടലും അമര്‍ഷവുമെല്ലാം വരും. എന്നുവച്ച് ഇങ്ങനെ പറയാമോ? തലേന്ന് പ്രധാനമന്ത്രിയെ നമ്മുടെ മുഖ്യമന്ത്രി കണ്ടതിന്റെ ഫലമാണ് റെയ്ഡെന്ന്? അങ്ങനെ പറയാന്‍ മാത്രം ചെറുതാകണോ സിപിഎമ്മിന്റെ നേതാക്കള്‍? സൈബറിടത്തെ പോരാളികളെ വിടൂ. തലേന്നത്തെ ഹൈക്കോടതി ഉത്തരവിന്റെ പിന്നാലയൊണ് ഇ ഡി നീക്കമെന്നിരിക്കെ, ആക്ഷേപമെത്രയുണ്ടെങ്കിലും അന്വേഷിക്കാനുള്ള അവരുടെ അധികാരം നേരാണെന്നിരിക്കെ, വനിതയടക്കമുള്ള ഇഡി സംഘത്തെ ആക്രമിക്കുന്ന നിലയിലേക്ക് താഴണോ സിപിഎമ്മുകാര്‍? അതിന് വിചിത്ര ന്യായവുമായി എത്തിയവരില്‍ ആഴ്ചകള്‍ക്ക് മുമ്പ് നമ്മുടെ മന്ത്രിയായിരുന്ന ആള്‍വരെയുണ്ടെന്ന് ഓര്‍ക്കണം. അപ്പോള്‍ മോദി–വിഡി–ഇഡി എന്ന ആക്ഷേപം ഇനിയുമുയര്‍ത്തുന്നുണ്ടോ സിപിഎം? മൗനം വെടിഞ്ഞ് വാര്‍ത്താസമ്മേളനം വിളിച്ച് ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുമ്പോഴും മുഖ്യമന്ത്രി പറയാതെ പറയുന്ന തന്റെ മാധ്യമനയമെന്താണ്? അതിന് ന്യായമെന്താണ്? 

ENGLISH SUMMARY:

Malayala Manorama Online News reports on the controversy surrounding the ED's actions and the subsequent reactions. The article discusses the political implications of the ED's raid at Pinarayi Vijayan's residence and the CPM's response to the allegations.