പതിനാറാം നിയമസഭയ്ക്ക് ഇന്ന് ആഹ്ളാദകരമായ പ്രവേശനോത്സവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വൈരവും വെല്ലുവിളികളുമൊക്കെ മറന്ന് കൈകൊടുത്തും കൈകൂപ്പിയും പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും തോളിൽ തട്ടിയും ആലിംഗനം ചെയ്തുമൊക്കെ ആദ്യ ദിവസം അംഗങ്ങള്‍ ഗംഭീരമാക്കി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും. കഴിഞ്ഞ തവണത്തെ പ്രതിപക്ഷ നിരയേക്കാൾ ശോഷിച്ച് പഴയ ഭരണപക്ഷം പ്രതിപക്ഷ ബെഞ്ചിൽ. രണ്ടരയിരട്ടി അംഗങ്ങളുടെ കരുത്തിൽ പഴയ പ്രതിപക്ഷം ഭരണപക്ഷ നിരയിൽ. ചരിത്രത്തിൽ ആദ്യമായി മൂന്ന് ബിജെപി അംഗങ്ങളുടെ മറ്റൊരു പ്രതിപക്ഷ ബ്ലോക്ക് വേറെ.  നിയമസഭയില്‍ ആദ്യമെങ്കിലും ബിജെപിയുടെ രണ്ടംഗങ്ങള്‍ പാര്‍ലമെന്‍റില്‍ പയറ്റിത്തെളിഞ്ഞ മുന്‍ കേന്ദ്രമന്ത്രിമാര്‍. ആദ്യത്തെ ശാന്തത വരാൻ പോകുന്ന വലിയ പോരാട്ടങ്ങളുടെ തുടക്കമാണോ? ചർച്ചയും തർക്കവും പ്രതിഷേധവും പുറത്തിറങ്ങലും പുറത്താക്കലും ഒക്കെയായി സഭാതലം ചൂടുപിടിക്കുമോ? പത്തുവർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് പുതിയ റോൾ ഇണങ്ങുമോ? പ്രതിപക്ഷത്തെ മിന്നുന്ന പ്രകടനം മുഖ്യമന്ത്രിയെന്ന നിലയിൽ വിഡി സതീശന് കാഴ്ചവയ്ക്കാനാകുമോ? ഇതിനെല്ലാമിടയില്‍ ജനപക്ഷത്തുനിന്നുള്ള നിയമനിര്‍മാണങ്ങള്‍ നടക്കുമോ ? കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു.

ENGLISH SUMMARY:

The 16th Kerala Legislative Assembly had a joyous inauguration day, with members setting aside campaign rivalries to welcome each other. The session begins with significant shifts in party standings and a new BJP bloc, setting the stage for future debates and legislative actions