കാത്തിരുന്ന് കാത്തിരുന്ന് മണിക്കൂറുകളുടെ അകലത്തിലേക്ക് ചുരുങ്ങി, രാഷട്രീയ കേളത്തിന്റെ ആകാംക്ഷ. മറ്റന്നാള്‍ അതിരാവിലെ ജനവിധി നമ്മളറിഞ്ഞ് തുടങ്ങും. അന്ന് ഈ നേരമാകുമ്പോഴേക്ക് എല്ലാ ചിത്രവും സവിസ്തരം തെളിയും. പ്രതീക്ഷയേറിയ യുഡിഎും പ്രതീക്ഷ കൈവിടാത്ത എല്‍ഡിഎഫും, രണ്ട് ക്യാപിലേക്കും നോക്കിയാല്‍ ഈ സമയം കാണുന്നത് പലവിധ ചര്‍ച്ചകള്‍. മുഖ്യമന്ത്രി ഇന്ന് മന്ത്രിമാര്‍ക്ക് വിജയാശംസ നേര്‍ന്ന് ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം പിരിഞ്ഞു. ജയിച്ചാല്‍ മുഖ്യനാരെന്ന് അവിടെ സംശയമില്ല. തോറ്റാല്‍ പ്രതിപക്ഷ നേതാവാരെന്ന ചോദ്യംബാക്കി. മറുവശത്ത് മുന്‍പേ കനത്ത മുഖ്യമന്ത്രി മോഹത്തല്ലിന് ഇന്നും തെരുവില്‍ ശമനമില്ല. അങ്ങ് കണ്ണൂരിലെ ഇരിക്കൂറിലും ഇങ്ങ് കൊച്ചിയിലെ കങ്ങരപ്പടിയിലും നിയുക്ത മുഖ്യമന്ത്രീ ഫ്ലക്സുകള്‍ ഉയര്‍ന്നു. സതീശനോടുള്ള ലീഗിന്റെ ആഭിമുഖ്യത്തില്‍ കാര്യമായ മാറ്റം ഇതുവരെയില്ല. മറ്റന്നാള്‍ ജനവികാരത്തില്‍ എന്തെല്ലാം ? യുഡിഎഫില്‍ പരിഗണിക്കപ്പെടുക ‘ജനവികാരമോ, പാര്ട്ടിവികാരമോ?