ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ജാമ്യം നേടി തന്ത്രി കണ്ഠര് രാജീവര് ജയില്‍ മോചിതനായിരിക്കുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യത്തിലിറങ്ങുന്ന ആറാമത്തെയാളാണ് കണ്ഠര് രാജീവര്.
41 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്ത്രി ജയില്‍ മോചിതനാകുമ്പോള്‍ തെളിയുന്നതെന്താണ്? മറ്റുപ്രധാന പ്രതികള്‍, 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ ആനുകൂല്യം നേടി പുറത്തിറങ്ങുമ്പോള്‍, തന്ത്രിക്ക് ജാമ്യം കിട്ടിയത് വേണ്ടത്ര തെളിവുകളില്ലാത്തത് കൊണ്ടാണോ? ശബരിമല തന്ത്രിയെപ്പോലൊരാളെ തെളിവുകളില്ലാതെയാണ് അറസ്റ്റ് ചെയ്തതെങ്കില്‍ അതിന് പിന്നിലെ ലക്ഷ്യമെന്തായിരുന്നു?
പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ശബരിമല സ്വര്‍ണക്കൊള്ള കേസ് തെളിവില്ലാതെ ആവിയായിപ്പോകുമോ? എല്ലാം തന്ത്രിയാണെന്ന് പറഞ്ഞ് കേസില്‍നിന്ന് തലയൂരാനുള്ള സിപിഎം നീക്കം പൊളിഞ്ഞോ?