ശബരിമലയിലെ ദ്വരപാലക ശിപലത്തിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണംകട്ടതിനെപ്പറ്റി നമ്മള്‍ പറ​ഞ്ഞ് തീര്‍ന്നിട്ടില്ല. ആ കൊള്ളയുടെ ആഴവും പരപ്പും ഇതുവരെയും തെളിഞ്ഞിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികളോരോന്നും വരിവരിയായി പുറത്തേക്ക് പോരുന്ന നേരത്താണ്.

അയ്യപ്പ സംഗമത്തിനും കണക്ക‍് ക‍‍ൃത്യമല്ലെന്ന വാര്‍ത്ത വരുന്നത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പത്ത് പൈസ ചെലവാകില്ലെന്നും എല്ലാം സ്പോണര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും പറഞ്ഞ് നടത്തിയ അയ്യപ്പസംഗമത്തില്‍ ദേവസ്വം ബോര്‍ഡിന് മൂന്നരക്കോടി നഷ്ടമുണ്ടായി എന്നാണ്  ഓഡിറ്റ് റിപ്പോര്‍ട്ട്.

ഹൈക്കോടതി ഇക്കാര്യത്തില്‍ ബോര്‍ഡിനോട് വിശദീകരണം തേടി. ഇതിനിടെ,  കൊടിമര പുനപ്രതിഷ്ഠയില്‍ ഭക്തര്‍ സംഭാവനയായി നല്‍കിയ മുഴുവന്‍ സ്വര്‍ണവും കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്ന വിവരവും വിജിലന്‍സ് റിപ്പോര്‍ട്ടായി പുറത്തുവരികയാണ്. 

ENGLISH SUMMARY:

Sabarimala gold theft details are still unfolding, with the full extent of the misappropriation yet to be revealed. Recent audit reports highlight financial irregularities in events like the Ayappa Sangamam and discrepancies in temple gold accounting.