വമ്പന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയോടെ കേരളം കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ സംഭവിച്ചതെന്താണ്? പുതിയൊരു പദ്ധതിയും പ്രഖ്യാപിച്ചല്ല, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് ബി.ജെ.പിയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. അഹമ്മദബാദില്‍ തുടങ്ങി ഗുജറാത്ത് പിടിച്ചത് പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നു. ഇടത് സര്‍ക്കാര്‍ ശബരിമല സ്വര്‍ണം കൊള്ളയടിച്ചെന്ന് ആരോപിച്ച പ്രധാനമന്ത്രി ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കൊള്ളക്കാരെ ജയിലിലാക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസെന്നാല്‍ മുസ്ളീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് എന്നായി മാറിയെന്നും പരിഹസിച്ചു. വികസനം നടപ്പാക്കാന്‍ കേരളത്തില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്നാണ് ആഹ്വാനം. മാറാത്തത് മാറുമെന്ന് തിരുവനന്തപുരം തെളിയിച്ചെന്നും കേരളമാകെ ഇനി മാറുമെന്നുമാണ് മോദി പറഞ്ഞത്. എന്നാല്‍, വര്‍ഗീയതമാത്രമാണ് ബിജെപിയുടെ അജണ്ടയെന്ന് തെളിയിക്കുന്നതാണ് മോദിയുടെ പ്രസംഗമെന്ന് കോണ്‍ഗ്രസും മോദി കേരളത്തെ കബളിപ്പിച്ചെന്ന് ഇടതുപക്ഷവും വിമര്‍ശിച്ചു. കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു. മോദി പ്രതീക്ഷിക്കുന്നത് പോലെ കേരളം മാറുമോ?