ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം കൊടിമരം കയറുന്നു. വാജിവാഹനത്തിലേക്കും പടരുന്നു. ഇപ്പോള്‍ പ്രതിരോധത്തിലാര് ? UDF കാലത്തെ ദേവസ്വം ബോര്‍ഡെന്ന് സിപിഎം. ഏതന്വേഷണവും നേരിടാന്‍ തയാറെന്നും തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ്.  2012 സെപ്തംബര്‍ 17ന് ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവ് ആണ് വാജിവാഹന വിഷയത്തില്‍ പ്രധാനം. ക്ഷേത്രങ്ങളിലെ ഭൗതിക സ്വത്തുക്കള്‍ മാറ്റുമ്പോള്‍ അവ ദേവസ്വം സ്വത്തായി നിലനിര്‍ത്തണം എന്നാണ് ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ 2017ല്‍ പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍, പഴയതിലുണ്ടായിരുന്ന വാജീവാഹനം ദേവസ്വം ബോര്‍ഡ് തന്നെ തന്ത്രിക്ക് കൊടുത്തു. ആചാരപരമായ കീഴവഴക്കം അങ്ങനെയാണെന്നും അതിനെതിരായ ഉത്തരവിനെ കുറിച്ച് അറിയില്ലെന്നുമാണ് അന്നത്തെ UDF നിയോഗിച്ച ദേവസ്വം ബോര്‍ഡിലെ അംഗം അജയ് തറയിലിന്‍റെ വിശദീകരണം. അത് തൃപ്തികരമോ ? അന്വേഷണത്തിന്‍റെ പുതിയ ദിശയുടെ പ്രത്യേകതയെന്ത് ? അത് ആരെ കുടുക്കും ? ആരെ രക്ഷിക്കും ?

ENGLISH SUMMARY:

Sabarimala gold theft is currently under investigation, focusing on the Kodimaram and Vajivahanam issues. The investigation aims to uncover the truth behind the alleged irregularities and determine who is responsible